ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയ്ക്ക് പ്രത്യേകിച്ചും ഇടതുപക്ഷ പ്രസ്ഥാനത്തിന് സീതാറാം യെച്ചൂരിയുടെ വേര്‍പാട് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍. അടിയന്തരാവസ്ഥയുടെ തീച്ചൂടില്‍ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി പരുവപ്പെട്ട രാഷ്ട്രീയ നേതൃത്വ മികവാണ് നമ്മോട് വിട പറഞ്ഞത്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ALSO READ:പ്രിയ സഖാവിന് വിട… ശനിയാഴ്ച സംസ്ഥാനമാകെ അനുശോചന യോഗങ്ങള്‍
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
സഖാവ് സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികള്‍. അടിയന്തരാവസ്ഥയുടെ തീച്ചൂടില്‍ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി പരുവപ്പെട്ട രാഷ്ട്രീയ നേതൃത്വ മികവാണ് നമ്മോട് വിട പറഞ്ഞത്. ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങള്‍ക്കായി പാകപ്പെടുത്തുന്നതിന് രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സഖാവിനായി. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ നിരന്തരം ഉന്നയിച്ച സഖാവ് വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായി ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനും മുന്നില്‍ നിന്നു. ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയ്ക്ക് പ്രത്യേകിച്ചും ഇടതുപക്ഷ പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
സഖാവിന് അന്ത്യാഭിവാദ്യങ്ങള്‍.
ALSO READ:യെച്ചൂരിയുടെ വിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാനഷ്ടം; അനുശോചിച്ച് പ്രവാസലോകം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here