പി ആര്‍ ദേവദാസ് സംഘടനയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്; അനുശോചിച്ച് മന്ത്രി വി എന്‍ വാസവന്‍

അഖില കേരളവിശ്വകര്‍മ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ആര്‍ ദേവദാസ് ജീവിതം സംഘടനയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച നേതാവാണെന്ന് മന്ത്രി വി.എന്‍. വാസവന്‍.

അഖില കേരളവിശ്വകര്‍മ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍ ദേവദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വിശ്വകര്‍മ്മജരുടെ പുരാഗതിക്കായി അക്ഷീണം പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു.

തന്റെ ആയുസ്സും ആരോഗ്യവും സമൂഹത്തിനും, സംഘടനയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച നേതാവാണ് വിട പറഞ്ഞത്. കുട്ടനാട് ചമ്പക്കുളം സ്വദേശിയാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സംഘടന പ്രവര്‍ത്തകര്‍ക്കും ബന്ധുമിത്രാദികള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News