സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസിന് അഭിനന്ദനവുമായി മന്ത്രി വി.എന്‍.വാസവന്‍. ഗഹനയുടെ മുത്തോലിയിലെ വീട്ടിലെത്തിയാണ് മന്ത്രി സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിനന്ദനം അറിയിച്ചത്. പരിശീലന കേന്ദ്രങ്ങളുടെ സഹായമില്ലാതെ ഗഹന നേടിയ വിജയത്തിന് ഇരട്ടി തിളക്കമാണുള്ളതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
ഇടുക്കി ജില്ലയില്‍ രണ്ട് ദിവസത്തെ അദാലത്തില്‍ പങ്കെടുത്ത് മടങ്ങിയ മന്ത്രി വി.എന്‍.വാസവന്‍ നേരെ പോയത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസിന്റെ വീട്ടിലേക്കായിരുന്നു. വീട്ടിലെത്തിയ മന്ത്രിയെ ഗഹനയും കുടുംബാംഗങ്ങളും, ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗഹനയെ മന്ത്രി ഷാള്‍ അണിയിച്ചു. ഫലകം നല്‍കിയും ആദരിച്ചു. പരിശീലന കേന്ദ്രങ്ങളുടെ സഹായമില്ലാതെ ഗഹന നവ്യ ജയിംസ് നേടിയ വിജയം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് മന്ത്രി തന്നെ നേരിട്ടറിയിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗഹന നവ്യ ജെയിംസ് പ്രതികരിച്ചു.വളരെ അഭിമാനമുണ്ടെന്ന് കുടുംബവും പ്രതികരിച്ചു. മന്ത്രിക്കൊപ്പം സി.പി.ഐ.എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജും അനുഗമിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here