സഹകരണമേഖലയ്ക്ക് അഭിമാനം എൻ എസ് സഹകരണ ആശുപത്രി ; കൊല്ലത്തെ ആദ്യ മദർ ആൻഡ്‌ ചൈൽഡ് കെയർ നാടിന് സമർപ്പിച്ച് മന്ത്രി വി എൻ വാസവൻ

മാതൃശിശു പരിചരണത്തിനുവേണ്ടി മാത്രമുള്ള കൊല്ലത്തെ ആദ്യ മദർ ആൻഡ്‌ ചൈൽഡ് കെയർ ബ്ലോക്ക് എൻ എസ് സഹകരണ ആശുപത്രി ക്യാമ്പസിൽ സഹകരണ മന്ത്രി വി എൻ വാസവൻ നാടിന് സമർപ്പിച്ചു. സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് അഭിമാനമാണ് കൊല്ലം എൻ എസ് സഹകരണ ആശുപത്രി എന്ന് സഹകരണ -മന്ത്രി വി എൻ വാസവൻ ഉത്ഘാടനം നിർവ്വഹിച്ച് പറഞ്ഞു. അമ്മയ്ക്കും കുഞ്ഞിനും മാത്രമായി ഒരിടം വേണമെന്ന ലക്ഷ്യത്തോടെയാണ് മദർ ആൻഡ്‌ ചൈൽഡ് കെയർ ബ്ലോക്ക് നിർമിച്ചത്.

ALSO READ : സമരതീഷ്ണതയുടെ ജ്വലിക്കുന്ന ആൾ രൂപം ; സഖാവ് പുഷ്പ്പന് അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി വി എൻ വാസവൻ

40,000 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനികവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ബ്ലോക്കിന് ‘വാത്സല്യം’ എന്ന് പേരിട്ടു.അഞ്ചു നിലയിലായി 40 സ്യൂട്ട് റൂമുകൾ,ഫാർമസി,ലബോറട്ടറി, ഗൈനക്കോളജി,പീഡിയാട്രിക്‌സ്‌, പീഡിയാട്രിക് സർജറി,കോസ്‌മറ്റിക് ഗൈനക്കോളജി,നിയോനാറ്റോളജി ഒപി വിഭാഗങ്ങൾ,ഗർഭിണികൾക്കായി പ്രത്യേക കൗൺസലിങ്‌ സെന്റർ, കുട്ടികൾക്കായുള്ള കളിസ്ഥലം, സമഗ്രമായ ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് അഭിമാനമാണ് കൊല്ലം എൻ എസ് സഹകരണ ആശുപത്രി എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News