ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്‌കാരികോത്സവത്തിന് തുടക്കമായി. തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പമ്പാസംഗമം സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു.. പമ്പാ മണപ്പുറത്ത് നടന്ന ചടങ്ങിൽ സിനിമാതാരം ജയറാം വിശിഷ്ട അതിഥിയായി.
തിരുവതാംകൂർ ദേവസ്വം ബോർഡിനെ അധുനികവത്കരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇത് ദേവസ്വം ബോർഡിനെ കൂടുതൽ സുതാര്യമാക്കുകയും, കാര്യങ്ങൾ വേഗത്തിൽ സഹാകരമാവുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
Also Read: മരക്കുനിയിലെ കടുവയ്ക്ക് വേണ്ടി കുങ്കിയാനകൾ നാളെയിറങ്ങും
അടുത്ത വർഷം വിപുലമായ രീതിയിൽ പമ്പാ സംഗമം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തത്ത്വമസിയുടെ സന്ദേശം ഉൾക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച വിപുലമായ രീതിയിൽ സാംസ്‌കാരികോത്സവം സംഘടിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. മത സൗഹാർദത്തിൻ്റെ കേന്ദ്രമാണ് ശബരിമലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ശബരിമലയിൽ ഭാസ്മക്കുളത്തിന് സമീപം രാജവെമ്പാലയെ പിടികൂടി
ചടങ്ങിൽ വിശിഷ്ട അതിഥിയായി എത്തിയ സിനിമാതാരം ജയറാം ഒരു പരാതിയും പരിഭവും ഇല്ലാത്ത മണ്ഡലകാലമാണ് ഇത്തവണത്തേത് എന്ന് പറഞ്ഞു. ഇത്തരത്തിൽ പരാതിയും പരിഭവും ഇല്ലാതെ മണ്ഡലകാല തീർഥാടനത്തിനായി സൗകര്യങ്ങൾ ഒരുക്കിയതിൽ ദേവസ്വം മന്ത്രിക്ക് നന്ദിയും താരം രേഖപ്പെടുത്തി.
50 വർഷമായി ശബരിമലയിൽ എത്തുന്നു തനിക്ക് പമ്പാ സംഗമത്തിൽ തിരി തെളിയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here