കോട്ടയം തുറമുഖം വികസിപ്പിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

കോട്ടയം തുറമുഖം വികസിപ്പിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. തുറമുഖ വകുപ്പിന്റെ ചുമതലയേറ്റശേഷമുള്ള മന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു. തുറമുഖത്തെ മാരിടൈം ബോർഡിനുകീഴിൽ കൊണ്ടുവരാൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read:എൺപത്തിനാലിന്റെ നിറവിൽ ഗാനഗന്ധർവൻ കെ ജെ യേശുദാസ്

വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട സാധ്യതകൾ പ്രയോജനപ്പെടുത്തി കോട്ടയം തുറമുഖം വികസിപ്പിക്കുമെന്ന് സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തുറമുഖ വകുപ്പിന്റെ ചുമതലയേറ്റശേഷം ആദ്യമായി കോട്ടയം തുറമുഖം സന്ദർശിക്കുകയായിരുന്നു മന്ത്രി.

Also read:ധീരജ് രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടാണ്ട്

കോട്ടയം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ വ്യവസായവകുപ്പിന്റെ കിൻഫ്രയുടെയും 51 ശതമാനം സ്വകാര്യസംരംഭകരുടേതുമാണ്. 24 കണ്ടെയ്‌നറുകൾ കൊണ്ടുവരാൻ ശേഷിയുള്ള ബാർജ്ജ് ലഭ്യമാക്കുന്നതിനായി കുവൈത്ത് കമ്പനിയുമായി കോട്ടയം തുറമുഖം ചർച്ച നടത്തുന്നുണ്ട്. നിലവിലെ മാർക്കറ്റ് സർവേ പ്രകാരം മാസം 1000 മുതൽ രണ്ടായിരം വരെ കണ്ടെയ്‌നർ കോട്ടയം പോർട്ടിലൂടെ കയറ്റുമതി ചെയ്യാമെന്നാണ് പ്രതീക്ഷ. നിലവിൽ 65,000 ചതുരശ്രയടിയുള്ള വെയർഹൗസുണ്ട്. 10000 ചതുരശ്രയടിയുള്ള വെയർഹൗസിന്റെ നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കാനുള്ള നടപടികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News