ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിൽ ഒപ്പം സഞ്ചരിച്ച് മന്ത്രി വി എൻ വാസവൻ; സംസ്ഥാനം നൽകുന്ന ആദരം

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിൽ ഒപ്പം സഞ്ചരിച്ച് മന്ത്രി വി എൻ വാസവൻ. തിരുവനന്തപുരത്തു നിന്ന് വിലാപയാത്ര തുടങ്ങിയപ്പോൾ മുതൽ മന്ത്രിയും തന്റെ ഔദ്യോഗിക വാഹനത്തിൽ തൊട്ടുപിന്നാലെയുണ്ടായിരുന്നു. രാഷ്ട്രീയഭേദമില്ലാത്ത ഒരു സൗഹൃദത്തിന്റെ കൂടി യാത്ര അയപ്പായിരുന്നു ഇത്.

ALSP READ: സംസ്കാരച്ചടങ്ങുകൾക്ക് രാഹുൽ ഗാന്ധിയും സ്റ്റാലിനുമെത്തും, കേരള, ഗോവ, പശ്ചിമബംഗാൾ ഗവർണർമാരുമെത്തും

കേരളത്തിന്റെ പ്രമുഖനായ രാഷ്ട്രീയ നേതാവിന് സംസ്ഥാനം നൽകുന്ന ആദരമായി ഇതിനെ കണ്ടാൽ മതിയെന്നാണ് ഇതേകുറിച്ച് മന്ത്രി വി എൻ വാസവൻ പറഞ്ഞത്. സംസ്ഥാനത്തിന് കോട്ടയം ജില്ല നൽകിയ വലിയ സംഭാവനയാണ് ആ വ്യക്തിത്വം. രണ്ട് രാഷ്ട്രീയചേരികളിൽ പ്രവർത്തിച്ചപ്പോഴും അദ്ദേഹം തികഞ്ഞ സൗഹൃദം നിലനിർത്തി. എല്ലാ പ്രശ്നങ്ങളിലും സംയമനം പുലർത്തുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഏറ്റവും സൗമ്യമുഖമായിരുന്നു അദ്ദേഹമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ,യാത്രയുടെ ഓരോ മിനുട്ടിലും ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ വലിയ ജനക്കൂട്ടമാണ് കാത്തുനിൽക്കുന്നത്. ഇത് മൂലം നിശ്ചയിച്ചതിലും വളരെ വൈകിയാണ് വിലാപയാത്ര പല സ്ഥലങ്ങളിലൂടെയും കടന്നുപോകുന്നത്.

ALSO READ: ഉമ്മൻചാണ്ടിയെ കാണാൻ വൻ ജനക്കൂട്ടം; ഇനിയും തിരുനക്കരയെത്താതെ ഭൗതികശരീരം

ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷകൾ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലാണ് നടക്കുക. സഭയിലെ മെത്രാപ്പോലീത്തന്മാർ സഹകാർമ്മികർ ആയിരിക്കും. സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക. സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമെത്തും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് തുടങ്ങിയവരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News