കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പ്പന് അന്ത്യാഞ്ജലി അർപ്പിച്ച് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. കൂത്തുപറമ്പ് പോരാട്ടത്തിലെ ധീരപോരാളി പ്രിയ സഖാവ് പുഷ്പന് ആദരാഞ്ജലികൾ. മൂന്ന് പതിറ്റാണ്ടു നീണ്ട സഹന ജീവിതത്തിനൊടുവിലാണ് പുഷ്പന്‍ നമ്മോട് വിടപറഞ്ഞത്.
സമരതീഷ്ണതയുടെ ജ്വലിക്കുന്ന ആൾ രൂപമായിരുന്ന സഖാവ് പുഷ്പനെ കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാണ് കണ്ടിട്ടുള്ളത്. പുഷ്പന്റെ മനക്കരുത്തും രാഷ്ട്രീയ ബോധ്യവും എപ്പോഴും ദൃഢമായിരുന്നു. പുഷ്പന്റെ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു. സമര പോരാളിക്ക് അന്ത്യാഭിവാദ്യങ്ങൾ. വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ(54) , കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here