കെ പി യോഹന്നാന് ആദരാഞ്ജലികൾ അറിയിച്ച് മന്ത്രി വി എൻ വാസവൻ

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാൻ മെത്രാപ്പീലീത്തയ്ക്ക് (കെ.പി. യോഹന്നാന് ) ആദരാഞ്ജലികൾ അറിയിച്ച് മന്ത്രി വി എൻ വാസവൻ. നിറസാന്നിദ്ധ്യമായ വ്യക്തിത്വകൂടിയാണ് വിടവാങ്ങിയത്. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞ ഇദേഹം തന്റെ വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി രൂപീകരിച്ച ബീലീവേഴ്സ് ചർച്ച് എന്ന സഭയുടെ അധിപനായി പ്രവർത്തിച്ചുവരികയായിരുന്നു.

ALSO READ: സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആതുര സേവന രംഗത്ത് ഇവരുടെ പ്രവർത്തനം വേറിട്ട സാന്നിദ്ധ്യമായി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായിരുന്നു. അദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ അന്ത്യോപചാരം അർപ്പിക്കുന്നു. കുടുംബത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വേദനയിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ALSO READ: ഇരവികുളത്ത് 144 വരയാടിന്‍ കുഞ്ഞുങ്ങള്‍; ആകെ 827 വരയാടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News