മന്ത്രി വി.എൻ.വാസവൻ ജോര്‍ദാനിൽ; ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കും

ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി മന്ത്രി വി.എൻ.വാസവൻ ജോർദാനിലെത്തി. ഏപ്രില്‍ 28 മുതല്‍ 30 വരെ ജോര്‍ദാനിലെ ഡെഡ് സീ റീജിയണിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.

also read: ജഡത്തിനു രണ്ടു ദിവസത്തിന് മേൽ പഴക്കം; പത്തനാപുരത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

വിവിധ രാജ്യങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രതിസന്ധികളും ഉയരുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനും സഹകരണ പ്രസ്ഥാനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിനുള്ള പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിനുമാണ് ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

നാല് വര്‍ഷത്തിലൊരിക്കലാണ് കോണ്‍ഫറന്‍സ് നടക്കുക. 1990 മുതലാണ് ഏഷ്യ-പസഫിക് സഹകരണ മന്ത്രിമാരുടെ സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ സമ്മേളനം വിയറ്റ്നാമിലായിരുന്നു നടന്നത്. 1990ലെ സമ്മേളനം ഇന്ത്യയിലാണ് നടന്നത്. സഹകരണരംഗത്തെ കേരളത്തിന്റെ മികവ് പരിഗണിച്ചാണ് ഇത്തവണ സംസ്ഥാനത്തിന് പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും ഈ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.

also read: കൊച്ചിയിൽ കത്തിക്കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News