‘ധീരപോരാളി പുഷ്പന് ആദരാഞ്ജലികള്‍’: മന്ത്രി വി.എന്‍. വാസവന്‍

V N VASAVAN

ധീരപോരാളി സഖാവ് പുഷ്പന്റെ വേര്‍പാടില്‍ അനുശോചിച്ച് മന്ത്രി വി എന്‍ വാസവന്‍. കൂത്തുപറമ്പ് പോരാട്ടത്തിലെ ധീരപോരാളി പ്രിയ സഖാവ് പുഷ്പന് ആദരാഞ്ജലികള്‍. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പു ജീവിതത്തിനൊടുവിലാണ് പുഷ്പന്‍ നമ്മോട് വിടപറഞ്ഞത്.

ALSO READ:‘സഖാവ് പുഷ്പന്‍ ഞങ്ങള്‍ക്കെന്നും ചോരതുടിപ്പാര്‍ന്ന രക്തപുഷ്പമായിരിക്കും’: അനുശോചിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

സമരതീഷ്ണതയുടെ ജ്വലിക്കുന്ന ആള്‍ രൂപമായിരുന്ന സഖാവ് പുഷ്പനെ കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാണ് കണ്ടിട്ടുള്ളത്. പുഷ്പന്റെ മനക്കരുത്തും രാഷ്ട്രീയ ബോധ്യവും എപ്പോഴും ദൃഢമായിരുന്നുവെന്നും മന്ത്രി വി.എന്‍. വാസവന്‍ പത്രകുറിപ്പില്‍ പറഞ്ഞു.

ALSO READ:‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’: മുഖ്യമന്ത്രി

അതേസമയം മരണത്തെ മനസ്സിന്റെ ബലം കൊണ്ട് അകറ്റിനിര്‍ത്തിയ നേതാവായിരുന്നു പുഷ്പനെന്ന് പി കെ ശ്രീമതി ടീച്ചര്‍ അനുസ്മരിച്ചു. അതിജീവനത്തിന്റെ പോരാളിയായിരുന്നു പുഷ്പന്‍. പുഷ്പന്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പി കെ ശ്രീമതി ടീച്ചര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News