കവിതയും ചോദ്യങ്ങളും;കുരുന്നുകള്‍ക്കൊപ്പം വായനചങ്ങാത്തവുമായി മന്ത്രി വി.എന്‍.വാസവന്‍

കവിതയും ചോദ്യങ്ങളുമായി വായനചങ്ങാത്തം കൂടി മന്ത്രിയും കുട്ടികളും. തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മന്ത്രി വി.എന്‍.വാസവന്‍ വിദ്യാര്‍ത്ഥികളുമായി വായനച്ചങ്ങാത്തം കൂടിയത്.

വായനപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വായനച്ചങ്ങാത്തം’ പരിപാടി അക്ഷരാര്‍ഥത്തില്‍ വായനയുമായുള്ള കൂട്ടുകൂടലായി.  കുമരാനാശാന്റെ മുതല്‍ മുരുകന്‍ കാട്ടാക്കടയുടെ വരെ കവിതകള്‍ തന്റെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ചൊല്ലിക്കൊണ്ടാണ് മന്ത്രി കുട്ടികളോട് സംവദിച്ചത്. മലയാളസാഹിത്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും ചര്‍ച്ചയുടെ ഭാഗമായി.

Also Read:ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞു, ദൃശ്യമായത് 100 വര്‍ഷം പ‍ഴക്കമുള്ള ഗ്രാമം

‘എഴുത്തും എഴുത്തുകാരു’മെന്ന ദൃശ്യാവിഷ്‌കാരത്തിന്റെ അവതരണത്തിനുശേഷമാണ് വായനച്ചങ്ങാത്തം എന്ന പരിപാടി നടന്നത്. എഴുത്തച്ഛനും കുമാരനാശാനും വള്ളത്തോളും ഉള്ളൂരും ഒ.വി. വിജയനുമടക്കമുള്ള മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന്മാര്‍ മുതല്‍ കേരളം ലോകത്തിന് സമ്മാനിച്ച അരുന്ധതി റോയിയെ വരെ സ്റ്റേജിലേക്കെത്തിച്ചുകൊണ്ടായിരുന്നു ദൃശ്യാവിഷ്‌കാരം.

Also Read:മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ബിപി ഉയർന്ന നിലയിൽ

മുൻനിരയിൽ ഇരുന്ന് മുഴുവൻ കാഴ്ചകളും വീക്ഷിച്ച മന്ത്രി ഉദ്ഘാടനപ്രസംഗത്തിന് പകരം കുട്ടികളുമായി സംവാദത്തിലേര്‍പ്പെടുകയായിരുന്നു .മന്ത്രി ക്വിസ് മാസ്റ്ററായപ്പോള്‍ കുട്ടികള്‍ക്കും ആവേശമായി.മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് നിമിഷനേരം കൊണ്ടാണ് കുട്ടികള്‍ ഉത്തരം നല്‍കിയത്.അതോടെ രണ്ടുമണിക്കൂര്‍ നീണ്ട പരിപാടി കുട്ടികള്‍ക്ക് വായനയുടെ ലോകത്തേക്കുള്ള പുതിയ സൗഹൃദസദസായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News