കേരളത്തിൽ മറ്റൊരു മണ്ഡലത്തിലും ഇത്ര കണ്ട് വികസനം ചർച്ച ചെയ്ത ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല; മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളി മണ്ഡലത്തിന്റെ പൊതുവായ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണിയ്ക്ക് കഴിഞ്ഞെന്ന് മന്ത്രി വി എൻ വാസവൻ. കലാശക്കൊട്ടിലെ ആവേശം പ്രതീക്ഷ വർധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.

Also Read: ‘ചുവപ്പിനെ കാവിയാക്കിയത് ബോധപൂര്‍വം; ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യംവെച്ചുള്ളതല്ല’: മന്ത്രി പി എ മുഹമ്മദ് റിയാസ്

പുതുപ്പള്ളി മണ്ഡലത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത രൂപത്തിലുള്ള അഭൂതപൂർവ്വമായ ജനക്കൂട്ടം കലാശക്കൊട്ടിന്റെ സമയത്ത് മണ്ഡലത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തിയിരുന്നു.അത് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഒരേപോലെ തന്നെ മുന്നോട്ട് വന്നിരുന്നു.അതിൽ യൗവനങ്ങളുടെ ഒരു പ്രവാഹം ശ്രദ്ധേയമായിരുന്നു.ഒപ്പം ആബാലവൃദ്ധം ജനങ്ങൾ ആ കലാശക്കൊട്ടിൽ അണിനിരക്കുന്ന അന്തരീക്ഷവും ഉണ്ടാക്കിയെന്നും ഒരുപക്ഷേ കേരളത്തിൽ മറ്റൊരു മണ്ഡലത്തിലും ഇത്ര കണ്ട് വികസനം ചർച്ച ചെയ്ത ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം; ബിജെപിക്കെതിരെ വിമർശനവുമായി എം കെ സ്റ്റാലിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News