ബിജെപിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല, കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടും: മന്ത്രി വി എൻ വാസവൻ

മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് മന്ത്രി വി എൻ വാസവൻ.കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്നും കേന്ദ്രത്തിനുള്ള താക്കീത് കേരളം നൽകുമെന്നും മന്ത്രി പറഞ്ഞു.

ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്നതിനാൽ പുതുപ്പള്ളിയിൽ പ്രചരണരംഗത്ത് ഇല്ലാതിരുന്ന ആവേശം വോട്ടിംഗ് രംഗത്തും കാണാനില്ല.ബിജെപിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല.ബിജെപി രണ്ടാം സ്ഥാനത്ത് ഒരിടത്ത് പോലും വരില്ല എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം, ശരിയായ ആളുകളെത്തന്നെ തെരഞ്ഞെടുക്കണം: ടൊവിനൊ തോമസ്

ഡൽഹി ലെഫ്റ്റനൽ ഗവർണർക്ക് കേരളത്തെ അറിയില്ല എന്തെല്ലാം ഭീഷണികൾ ഉണ്ടായാലും അതിന് വഴങ്ങുന്ന നാടല്ല കേരളമെന്ന്. ഗവർണർക്ക് വന്ന പോലെ തന്നെ മടങ്ങി പോകേണ്ടി വന്നു.ദല്ലാളന്മാർ എല്ലാ കാലവും ദല്ലാൾ പണി ചെയ്യും.അത് സ്ഥാപിത താല്പര്യത്തോടെയാണ്. അതിനു പുറകെ പോകാതിരിക്കുകയാണ് പൊതുപ്രവർത്തകർ ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘കെ സുധാകരനും ശോഭ സുരേന്ദ്രനും തമ്മില്‍ അന്തര്‍ധാര, ഇവര്‍ ചേര്‍ന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്’: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News