പമ്പയിൽ വയോധികർക്ക് പ്രത്യേക സ്പോട്ട് ബുക്കിംഗ് കൗണ്ടർ ഏർപ്പെടുത്തുമെന്ന് മന്ത്രി വി എൻ വാസവൻ.ഈ വർഷത്തെ
ശബരിമല തീർത്ഥാടനം ഒന്നാം ഘട്ടം വിജകരമായി പൂർത്തീകരിക്കാനായി എന്നും മകര വിളക്ക് ദിവസം തീർഥാടക നിയന്ത്രണം ആവശ്യമെങ്കിൽ ഏർപ്പെടുത്തുമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
“ഈ വർഷത്തെ ശബരിമല തീർത്ഥാടനം ഒന്നാം ഘട്ടം വിജകരമായി പൂർത്തീകരിക്കാനായി.3279761 തീർഥാടകർ ദർശനം നടത്തി.പരാതി രഹിത തീർഥാടന കാലം ആയിരുന്നു അത്. 30 ന് നട തുറക്കും.എരുമേലി പേട്ടതുള്ളൽ ജനുവരി 10 ന് നടക്കും.14 ന് മകര വിളക്ക് ആണ്.തിരുഭാരണ ഘോഷ യാത്ര സുഗമമായി നടത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.”-അദ്ദേഹം പറഞ്ഞു.
തീർത്ഥാടകർ പരമാവധി വെർച്വൽ ക്യു ബുക്കിംഗ് നടത്തണമെന്നും ശബരിമലയിൽ എത്തുന്ന എല്ലാവർക്കും ദർശനം ഉറപ്പാക്കും മന്ത്രി വി എൻ വാസവൻ പറഞ്ഞു. 18 -ാം പടിയിൽ പോലീസ് മികച്ച സേവനം കാഴ്ച്ചവെച്ചുവെന്നും ഒരു പരാതിക്കും ഇടവരുത്താതെ മകര വിളക്ക് കാലവും തീർഥാടനം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ എടുത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here