ബേപ്പൂർ തുറമുഖത്തിൽ സാധ്യമായ വികസന പ്രവർത്തനങ്ങൾ എല്ലാം നടപ്പിലാക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. ഡ്രഡ്ജിംഗ് പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിക്കും. ബേപൂരിൻ്റെ തന്നെ മുഖഛായ മാറുന്നരീതിയിലുള്ള വികസനമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി. മന്ത്രി വിഎൻ വാസവനും, മുഹമ്മദ് റിയാസും ബേപ്പൂർ തുറമുഖം സഭർശിച്ചു.
ബേപ്പൂർ തുറമുഖത്തിൻ്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കി കൊണ്ടാണ് നവീകരണ പ്രവർത്തനം തുടരുന്നത്. ഡ്രഡ്ജിംഗ് ആരംഭിക്കാനുള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും പരിസ്ഥിതി ആഘാത പഠനം നടത്തി റിപ്പോർട്ട് നൽകാൻ ഡൽഹി ആസ്ഥാനമായ കമ്പനിയെ ചുമതലപ്പെടുത്തിയതായും മന്ത്രി വിഎൻ വാസവൻ. 6 മാസം കൊണ്ട് ഏജൻസി റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടം 7 മീറ്റർ ആഴം കിട്ടുന്ന രീതിയിലുള്ള ഡ്രഡ്ജിംഗും അടുത്ത ഘട്ടം 10 മീറ്റർ ആഴം കിട്ടുന്ന രീതിയിലും നടത്തണമെന്നാണ് മാരിടൈം ബോർഡ് ഉദ്ദേശിക്കുന്നത്. സിൽക്കിൻ്റെ കൈവശംഉള്ള ഭൂമി തിരിച്ചുവാങ്ങി തുറമുഖത്തിൻ്റെ വികസനത്തിനായി ആ ഭൂമി കൂടി ഉപയോഗപ്പെടുത്തുമെന്നും വ്യവസായ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നേരെത്തെ പരസ്ഥിതി ആഘാത പഠനം നടത്താതെ ഡ്രഡ്ജിംഗ് ആരംഭിച്ചതുകൊണ്ടാണ് പാതിവഴിയിൽ നിർത്തേണ്ടി വന്നത്. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം. സ്ഥലം എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസും വിഎൻ വാസവനനൊപ്പം ബേപ്പൂർ തുറമുഖം സന്ദർശിച്ചു. ബേപൂരിൻ്റെ തന്നെ മുഖഛായ മാറുന്ന രീതിയിലുള്ള വികസനമാണ് സർക്കാർ ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here