ചേവായൂർ വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കും; മന്ത്രി വി എൻ വാസവൻ

V N VASAVAN

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ചേവായൂരിൽ കെ സുധാകരൻ നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങൾ നൽകിയതെന്നും അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ലെന്നും ആദ്ദേഹം വിമർശിച്ചു.

സഹകരണ മേഖലയിൽ യാതൊരു ആശയ കുഴപ്പവുമില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം കരുവന്നൂരിൽ 132 കോടി രൂപ നിക്ഷേപകർക്ക് മടക്കി കൊടുത്തുവെന്നും കരുവന്നൂർ ബാങ്ക് പഴയതുപോലെ ഇപ്പോൾ കരുത്താർജിച്ചു മുന്നോട്ടു പോവുകയാണ് എന്നും പറഞ്ഞു.

ALSO READ; താമര കൊള്ളില്ല, ചൂലാണ് ബെസ്റ്റ്! ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു

ശബരിമല തീർഥാടകരുടെ എണ്ണം വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റിൽ 85 പേരിലധികം പതിനെട്ടാം പടി കയറിയെന്നും നേരത്തെ 65 പേർ വരെയാണ് കയറിയിരുന്നത് എന്നും പൊലീസ് സ്വീകരിച്ച നടപടികൾ ഗുണം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.പാർക്കിംഗ് സൗകര്യവും വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.പരിചയസമ്പന്നരായ ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിൽ ഉള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH NEWS SUMMARY: Minister VN Vasavan said that if there is a complaint on the Chevayur Cooperative Bank election issue, it will be seriously looked into.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk