കാനം രാജേന്ദ്രൻ കമ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെപ്പിടിച്ച നേതാവായിരുന്നെന്നും അദ്ദേഹത്തിൻ്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മന്ത്രി വി.എൻ. വാസവൻ. കാനം രാജേന്ദ്രൻ വിടവാങ്ങി ഒരു വർഷം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ച് കോട്ടയം വാഴൂരിലെ കാനം സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടി ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എൽഡിഎഫ് ശക്തിപ്പെടാനായി എല്ലാക്കാലവും പ്രയത്നിച്ചയാളാണ് കാനം രാജേന്ദ്രനെന്ന് അനുസ്മരിച്ചു.
എൽഡിഎഫ് ആണ് ശരിയെന്നും എൽഡിഎഫ് ശക്തിപ്പെടണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. വാഴൂരിലെ കാനത്തിൻ്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് അനുസ്മരണ പരിപാടിക്ക് തുടക്കമായത്.
അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകാരം സ്മ്യതി മണ്ഡപത്തിന് സമീപം ഫലവൃക്ഷത്തൈകളും, ചെടികളും, പുൽത്തകിടികളും നട്ട് പരിപാലിച്ചിട്ടുണ്ട്. ഇതിന് സമീപം ആയിരുന്നു ഒന്നാം അനുസ്മരണ പരിപാടി. ചടങ്ങിൽ സിപിഐ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here