വിഴിഞ്ഞത്ത് ട്രയൽ റണ്ണിന് യുഡിഎഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞത്ത് നാളെ നടക്കാനിരിക്കുന്ന ചടങ്ങിൽ യുഡിഎഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ. യുഡിഎഫ് എംഎൽഎ എം വിൻസെന്റ് ഇന്ന് വിഴിഞ്ഞെത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞു. ശശി തരൂർ എം പിയെയും ചടങ്ങിന് ക്ഷണിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍

‘ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നത് യുഡിഎഫിന്റെ സ്വാതന്ത്ര്യം. സർക്കാർ ആരെയും ഒഴിവാക്കിയിട്ടില്ല. നാളെ നടക്കുന്നത് ഒരു ട്രയൽ റൺ മാത്രം.
കമ്മീഷൻ ചെയ്യുന്ന സമയത്ത് ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകും.ആ സമയത്ത് എല്ലാവരെയും ക്ഷണിക്കും. ട്രയൽ റൺ സമയത്ത് ആ പ്രദേശത്ത് ജനപ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചത്. യുഡിഎഫിന്റെ അവകാശവാദം വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ പോലെ.

Also read:സ്ത്രീശബ്ദത്തില്‍ സംസാരിച്ച് മിമിക്രി താരത്തിന്റെ തട്ടിപ്പ്; ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടി

ഭരണപക്ഷത്തിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഇടതുപക്ഷ ജനാധിപത്യ മുന്നണി പോർട്ട് വരണമെന്ന് നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടി സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായതുകൊണ്ടാണ് എതിർത്തത്. പിണറായി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ് തുറമുഖം യാഥാർത്ഥ്യമായത്. മറ്റ് അവകാശവാദങ്ങൾ അംഗീകരിക്കാൻ കഴിയില്ല. തുറമുഖത്തിന് ആരുടെ പേരിടണം എന്ന് ഇതുവരെ ആലോചിച്ചിട്ടില്ല’ മന്ത്രി വി എൻ വാസവൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News