അൻവർ രാഷ്ട്രീയശത്രുക്കളുടെ കയ്യിലെ ചട്ടുകമായി മാറി: മന്ത്രി വി എൻ വാസവൻ

VN Vasavan

പി വി അൻവർ രാഷ്ട്രീയശത്രുക്കളുടെ കൈയിലെ ചട്ടുകമായി മാറിയെന്ന് മന്ത്രി വി എൻ വാസവൻ. ഇടതുപക്ഷ മുന്നണിയെ തകർക്കാൻ ശ്രമിക്കുന്നത് പാഴ് വേലയാണ്. സൂര്യപ്രകാശത്തെ പഴമുറം കൊണ്ട് മറയ്ക്കാൻ പറ്റുമോ. പിണറായി വിജയനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് അൻവർ മുതിർന്നത്. ഇടതുപക്ഷത്തിരുന്ന് എംഎൽഎ സ്ഥാനം നേടി ദുരുപയോഗം ചെയ്തിരിക്കുകയാണ്. പിണറായി വിജയനെ കരിതേച്ച് കാണിക്കാൻ വ്യാമോഹിക്കേണ്ട.

Also Read: കൃത്യമായ അന്വേഷണത്തിൽ മാത്രമേ നടപടി എടുക്കാൻ കഴിയൂ; എംഎൽഎ വിളിച്ചുപറഞ്ഞത് കഴിയില്ല: മന്ത്രി ആർ ബിന്ദു

എന്തൊക്കെ ചെയ്താലും ദുർബലപ്പെടുത്താൻ ഒരു അൻവറിനും കഴിയില്ല. ഉദിച്ചുയരുന്ന ചന്ദ്രബിംബത്തെ ചിലപ്പോൾ സായാഹ്നങ്ങളിൽ നടവരമ്പത്ത് ഇരിക്കുന്ന ക്ഷുദ്രജീവികൾ ചിലച്ചാണ് പ്രതികരിക്കുന്നത്. അതുപോലെയുള്ള ചിലപ്പാണിത്. മുഹമ്മദ് റിയാസ് ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്ത തകരയല്ല. ഇവരെയൊക്കെ തകർക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News