‘സ്ഫോടകവസ്തു ചട്ടഭേദഗതി തിരുത്തണം’; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് മന്ത്രി വി എന്‍ വാസവന്‍

V N VASAVAN

ആരാധനാലയങ്ങളിലെ വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ചട്ട ഭേദഗതി സംബന്ധിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് കത്ത് അയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചട്ടം അനുസരിച്ച് സ്ഫോടകവസ്തു നിയമത്തില്‍ വെടിക്കെട്ടുപുരയില്‍നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ ഫയര്‍ലൈന്‍ പാടുള്ളൂ.

2008ലെ വിജ്ഞാപന പ്രകാരം ഇത് 45 മീറ്ററായിരുന്നു. പുതിയ ചട്ട ഭേദഗതിയില്‍ കാണികളുടെ സ്ഥാനം ഇനിമുതല്‍ വെടിക്കെട്ട് സ്ഥലത്തിന്റെ 300 മീറ്റര്‍ അകലെയായിരിക്കണം. ഈ ഉത്തരവ് പ്രകാരം കേരളത്തിലെ ആരാധാനാലയങ്ങളില്‍ ഒന്നില്‍പോലും പെരുനാള്‍, ഉത്സവ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണവും ആചാരാനുഷ്ടാങ്ങളുടെ ഭാഗവുമായ വെടിക്കെട്ട് നടത്താന്‍ പറ്റാത്ത സ്ഥിതിയാവും. ഇത് വിശ്വാസികള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

ALSO READ:പാലക്കാട് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: എ കെ ബാലന്‍

കേരളത്തിന്റെ അഭിമാനവും ലോക പ്രശസ്തവുമാണ് തൃശൂര്‍ പൂരം. പതിറ്റാണ്ടുകളായി മലയാളികള്‍ ആഘോഷിക്കുന്ന തൃശൂര്‍ പൂരത്തിന്റെ ആകര്‍ഷണീയതകളിലൊന്ന് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന നയനമനോഹര വെടിക്കെട്ടാണ്. എന്നാല്‍, അത് പൂര്‍ണമായും ഇല്ലാതാക്കി പൂരത്തിന്റെ ശോഭ കെടുത്താന്നുന്നതായി മാറയിരിക്കുകയാണ് പുതിയ കേന്ദ്ര ഉത്തരവ്. ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടിവരും. ഉത്തരവാദിത്തപ്പെട്ട ദേവസ്വങ്ങള്‍ ഇപ്പോള്‍ തന്നെ എതിര്‍പ്പ് അറിയിച്ചുകഴിഞ്ഞു. വെടിക്കെട്ട് ഉപേക്ഷിക്കേണ്ടി വന്നാല്‍ വലിയ പ്രതിഷേധം ഉണ്ടാകും.

ALSO READ:ശബരിമല തീര്‍ത്ഥാടനം; 300 സ്‌പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വേ

വെടിക്കെട്ട് പ്രധാന ആഘോഷമായ നിരവധി ആരാധനാലയങ്ങള്‍ കേരളത്തിലുണ്ട്. അവയെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് നിലവിലെ ഉത്തരവ്, സാമൂഹികാവസ്ഥ മനസിലാക്കാതെ അനാവശ്യവും യുക്തിരഹിതവും ആണ് നിലവിലെ തീരുമാനം. അതിനാല്‍, ഇതു സംബന്ധിച്ച് പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും എല്ലാ ആചാരങ്ങളോടെ പൂരം അടക്കമുള്ള ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്നും പിയൂഷ് ഗോയലിന് അയച്ച കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News