വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം അവഗണന തുടരുന്നു; ഇതുവരെ സഹായം കിട്ടിയിട്ടില്ലെന്നും മന്ത്രി വാസവൻ

vn-vasavan-vizhinjam-port

വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം അവഗണന തുടരുകയാണെന്നും ഇതുവരെ സഹായം കിട്ടിയിട്ടില്ലെന്നും മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വിജിഎഫ് തിരിച്ചടക്കണമെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനില്‍ക്കുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Read Also: വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; വിഴിഞ്ഞം തുറമുഖത്തിന്‍റെ വിജിഎഫ് തിരിച്ചടക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രം

വിഴിഞ്ഞം സ്വകാര്യ സംരഭം അല്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയാണിത്. കസ്റ്റംസ് ഡ്യൂട്ടി അടക്കം എത്തുന്നത് കേന്ദ്രത്തിലേക്ക് ആണ്. അര്‍ഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തത് ആണ് നിലവിലെ സാഹചര്യം. ദുരന്തമുഖത്ത് പോലും സഹായം ഇല്ല. പക പോക്കല്‍ സമീപനം ആണോ എന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.

Read Also: മെക്-7നെതിരെ ഒന്നും പറഞ്ഞിട്ടില്ല; നടത്തിയത് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, സംഘപരിവാര്‍ എന്നിവയെ കുറിച്ചുള്ള ജാഗ്രതപ്പെടുത്തലെന്നും മോഹനൻ മാസ്റ്റർ

ശബരിമലയിൽ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൂട്ടായി നടത്തിയ ശ്രമം വിജയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ ഒരു പരാതിയും ഉണ്ടായില്ല. കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നുണ്ട്. വരുമാനം വര്‍ധിച്ചതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News