ഗ്രാമസേവിനിയുടെ കർമ്മ ശ്രേഷ്ഠാ പുരസ്കാരം മന്ത്രി വിഎൻ വാസവന്

VN Vasavan

സാമൂഹ്യ പ്രവർത്തന രംഗത്ത് ഈടുറ്റ സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തിത്വത്തിന് പാമ്പാടി ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ പത്തു വർഷത്തിലൊരിക്കൽ നൽകുന്ന കർമ്മ ശ്രേഷ്ഠാ പുരസ്കാരം സഹകരണ – ദേവസ്വം- തുറമുഖ വകുപ്പു മന്ത്രി വിഎൻ വാസവന്. സാമൂഹ്യ സേവനം, രാഷ്ടീയം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ നാളുകളായി മാതൃകാപരവും ശ്രദ്ധേയവുമായ സംഭാവനകൾ തുടർച്ചയായി നടത്തി വരുന്നതിനാണ് ഒരു ഗ്രാമത്തിൻ്റെ കൈയ്യൊപ്പായ ഈ ദശവത്സര ഉപഹാരം സമർപ്പിക്കുന്നത്.

അഴിമതിരഹിതവും നീതിബോധത്തോടെയുമുള്ള രാഷ്ട്രീയ പ്രവർത്തനം , നാടിൻ്റെ പുരോഗതിയെ ലാക്കാക്കിയുള്ള നിരന്തര പരിശ്രമങ്ങൾ, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയുള്ള കരുതൽ, മനുഷ്യത്വം, രാജ്യതാല്പര്യത്തിനുള്ള മുൻഗണനാ മനോഭാവം എന്നീ സവിശേഷതകൾ പരിഗണിച്ചാണ് വിഎൻ വാസവന് ഈ പുരസ്കാരം സമ്മാനിക്കുവാൻ ഗ്രാമസേവിനിയുടെ ഏഴംഗ പുരസ്കാര സമിതി നിശ്ചയിച്ചത്.

also read; ‘പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല’: മന്ത്രി വി ശിവൻകുട്ടി

ഏഴുപേർ മുന്നൂറിലധികം പേരുമായി ആശയവിനിമയം നടത്തിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഗ്രാമസേവിനിയുടെ പത്താം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 22 ഞായറാഴ്ച 3.30 ന് പാമ്പാടി മൂലക്കര ഐക്യ വേദി ഹാളിൽ ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ കെആർ രാജൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ് എംപി കർമ്മ ശേഷ്ഠാ പുരസ്കാരം വിഎൻ വാസവന് സമ്മാനിക്കും. ഫലകവും, പ്രശസ്തി പത്രവും, പൊന്നാടയും ചേർന്നതാണ് പുരസ്കാരം .

ഗ്രാമസേവാനിയുടെ ഈ വാർഷിക സമ്മേ ളനത്തിൽ പാമ്പാടിയിലെ സഹകരണ – വിഭ്യാഭ്യാസ – സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും.
സർവശ്രീ റവ: ഫാദർ കുര്യാക്കോസ് കടുവും ഭാഗം, സിഎം മാത്യു ചേനപ്പറമ്പിൽ, ജോർജ് ഏബ്രഹാം തിടുതിടുപ്പിൽ, ഗിരീഷ് കോനാട്ട്, കെപി ഗോപാലകൃഷ്ണൻ നായർ സൗപർണിക, കെഎ ഏബ്രഹാം കിഴക്കയിൽ, കെഎസ് കുര്യാക്കോസ് കുളത്താമാക്കൽ എന്നിവരെയാണ് ആദരിക്കുന്നത്. സമൂഹത്തിൽ ‘പരസ്പര സഹകരണത്തിൻ്റെയും , സാമൂഹ്യ നന്മയുടെയും, കാരുണ്യത്തിൻ്റെയും എന്നും നിലനിലക്കണം എന്ന സന്ദേശമാണ് ഇവരെ ആദരിക്കുന്നതിലൂടെ നൽകുന്നത്.

also read; ‘കേരളം ഇന്ത്യയുടെ ഭാഗമല്ലേ?’ വയനാടിനോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി

പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ പ്രതിഭകളെ ആദരിച്ച് മുഖ്യ പ്രഭാഷണം നടത്തും. കേരള കർഷക കടാശ്വാസ കമ്മീഷൻ അംഗമായി സംസ്ഥാന സർക്കാർ നിയമിച്ച ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ. കെആർ രാജന് മന്ത്രി ഉപഹാരം നൽകും.
ഗ്രാമസേവിനി വൈസ് പ്രസിഡൻ്റ് ആയിരുന്ന അകാലത്തിൽ അന്തരിച്ച ആർ. വാസുദേവൻ നായരുടെ ഛായാ ചിത്രം എംപി അനാഛാദനം ചെയ്യും.

പാമ്പാടി പഞ്ചായത്തു മെംബർ അനീഷ് പിവി ആശംസാ പ്രസംഗം നടത്തും
ശ്രീ തോമസ് ലാൽ നന്ദി പറയും. ഗ്രാമസേവിനി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ ഉണ്ടായിരിക്കും. കേരളത്തിൽ ഒരു ഗ്രാമത്തിൻ്റെ സമഗ്ര പുരോഗതിക്കായി സജീവമായി പ്രവർത്തിക്കുന്ന ഗ്രാമസേവിനിയുടെ പ്രധാന പ്രവർത്തനങ്ങൾ നോട്ടീസിൽ അന്യത്ര ചേർത്തിട്ടുണ്ട്. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുവാനും ഊർജ സംരക്ഷണം, ജല സംരക്ഷണം , മാലിന്യ നിർമാർജനം, സഹവർത്തിത്വം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ റെസിഡൻ്റ്സ് അസോസിയേഷനുകൾക്ക് നല്ല പങ്ക് വഹിക്കാൻ കഴിയും.

ഗ്രാമസേവിനി പ്രസിഡൻ്റ് അഡ്വ. കെആർ രാജൻ സെക്രട്ടറി ജി വേണുഗോപാൽ, ട്രഷറർ പിആർ അജിത് കുമാർ, കുര്യാക്കോസ് ഈപ്പൻ, റ്റിബി രബിന്ദ്രനാഥൻ നായർ, സുനിൽ പുളിന്താനം , ലാൽ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News