റെക്കോര്‍ഡ് വരുമാന വര്‍ധനവ് ഉണ്ടാക്കിയ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്

സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഒരു ബില്ല് മണിബില്‍ ആണോ അല്ലയോ എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണെന്ന് മന്ത്രി പി രാജീവ്. ഫിനാന്‍ഷ്യല്‍ മെമ്മോറാണ്ടം ആവശ്യമാണോ ഇല്ലയോ എന്നുള്ളതായിരുന്നു പ്രശ്‌നമെന്നും ഗവര്‍ണറുടെ കൂടി ഗവണ്‍മെന്റാണിതെന്നും രാജീവ് ഗവര്‍ണറെ ഓര്‍മിപ്പിച്ചു.

Also Read : ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം; മന്ത്രി പി രാജീവ്

സര്‍ക്കാരില്‍ ധൂര്‍ത്താണ് എന്ന നിലപാട് ഗവര്‍ണറുടെ സ്ഥാനത്ത് ഇരിക്കുന്നയാള്‍ പറയുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണം. ബില്ലുകളുടെ കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

റെക്കോര്‍ഡ് വരുമാന വര്‍ധനവ് ഉണ്ടാക്കിയ ഒരു സര്‍ക്കാരാണിതെന്നും ഇന്ത്യയില്‍ തന്നെ ചിലവുകള്‍ ഏറ്റവും നന്നായി നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും ഗവര്‍ണര്‍ക്ക് മറുപടിയായി മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Also Read : ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധനം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന. മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കുന്നത് വരെ ബില്ലുകളില്‍ പുനര്‍ചിന്തനമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് സ്വാഗതം ചെയ്യുന്നു. സുപ്രീം കോടതി നോട്ടീസ് അയച്ചാല്‍ വിശദീകരണം നല്‍കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here