സാഹിത്യകാരൻ എംടി വാസുദേവൻ നായരെ ആശുപത്രിയിലെത്തി സന്ദർശിച്ച് എൻ എൻ കാരശ്ശേരി. അദ്ദേഹത്തിന് ശ്വാസ തടസ്സം ഉണ്ട് , സംസാരിച്ചിട്ടും പ്രതികരിക്കുന്നില്ല എന്നും കാരശ്ശേരി പറഞ്ഞു. അദ്ദേഹം ഐസിയുവിലാണ് ഉള്ളത് എന്നും ഓക്സിജൻ കുറവാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും സന്ദർശന ശേഷം കാരശ്ശേരി പറഞ്ഞു.
സാധ്യമായ എല്ലാം ചെയ്യുന്നുവെന്നും കുടുംബവുമായി സംസാരിച്ചുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞു. ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടശേഷമാണ് മന്ത്രിയുടെ പ്രതികരണം.
അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ് എന്നും മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിലെത്തിയ ശേഷം പ്രതികരിച്ചത്. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെടും എന്ന് തന്നെ വിശ്വസിക്കുന്നുവെന്നും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഉള്ളത് എന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
also read: എം ടി അതീവ ഗുരുതരാവസ്ഥയില്‍, ഐസിയുവില്‍ ചികിത്സയില്‍
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് എംടി ചികിത്സയിലുള്ളത്. ശ്വാസതടസം മൂലം ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here