‘മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടിമാരല്ല’ , മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സ്വന്തം പാർട്ടി പോലും പ്രതിപക്ഷനേതാവിന്റെ പ്രമാണിത്വം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം നടത്തുന്നത് ഫോട്ടോഷൂട്ട് സമരമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

രാഷ്ട്രീയപരമായി നേരിടാൻ കഴിവില്ലാത്ത പ്രതിപക്ഷ നേതാവ് വ്യക്തിപരമായാണ് മന്ത്രിമാരെ ആക്രമിക്കുന്നത്. വി ഡി സതീശനെ പ്രതിപക്ഷ നേതാവായി സ്വീകരിക്കാൻ പാർട്ടി പോലും തയ്യാറായിരുന്നില്ല. എല്ലാവരും പറഞ്ഞത് ചെന്നിത്തലയുടെ പേരാണ്. എന്നിട്ടും സതീശൻ പ്രതിപക്ഷ നേതാവായെന്നും അതുകൊണ്ടുതന്നെ സ്വന്തം പാർട്ടി പോലും അദ്ദേഹത്തിന്റെ പ്രമാണിത്വം അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ബിജെപിക്കെതിരെ വി ഡി സതീശൻ ഒരു വാക്ക് പോലും ഉരിയാടാത്തതിനെയും മന്ത്രി വിമർശിച്ചു. പത്രക്കട്ടിങ് ഉയർത്തിയാണ് പ്രതിപക്ഷ നേതാവ് ബിജെപിക്കെതിരെ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്ന് പറയുന്നത്. കേന്ദ്ര ബജറ്റിനെതിരെയും അമിത് ഷാക്കെതിരെയും പോലും പ്രതികരിച്ചിട്ടില്ല. എന്ത് ഗതികെട്ട അവസ്ഥയാണ് ഇതെന്നും ജനങ്ങൾക്ക് മുൻപിൽ ഇതെല്ലം തുറന്നുകാട്ടുമെന്നും മന്ത്രി പ്രതികരിച്ചു.

ബുധനാഴ്ചത്തെ കയ്യാങ്കളിക്ക് ശേഷം പ്രതിപക്ഷനേതാവ് രൂക്ഷമായ ഭാഷയിൽ മന്ത്രിയെ അധിക്ഷേപിച്ചിരുന്നു. ഇന്നത്തെ സഭാനടപടികൾ പ്രതിപക്ഷം തുടക്കംമുതൽക്കെ അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഹമ്മദ് റിയാസ് മാധ്യമങ്ങളെ കണ്ടതും വി ഡി സതീശനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News