‘സ്കൂൾ തിരിച്ചുനൽകും’ വെള്ളാർമല സ്കൂളിലെ ഉണ്ണിമാഷിനെ സാന്ത്വനിപ്പിച്ച് മന്ത്രിമാർ

മുണ്ടക്കൈ ദുരന്തത്തിൽ തകർന്ന വെള്ളാർമ്മല സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ഉണ്ണികൃഷ്ണനേയും സഹപ്രവർത്തകരേയും ആശ്വസിപ്പിക്കാൻ മന്ത്രിമാരെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും മന്ത്രി സജി ചെറിയാനും കൽപ്പറ്റയിൽ വെച്ചാണ്‌ ഇവരെ കണ്ടത്‌. സ്കൂൾ പുനർന്നിർമ്മിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും മന്ത്രിമാർ ഉറപ്പുനൽകി. മുണ്ടക്കൈയിൽ നിന്ന് ഉരുൾപൊട്ടി താഴ്‌വാരങ്ങൾ നാമാവശേഷമായപ്പോൾ ഒരു നാടിന്റെ ജീവനായിരുന്ന വെള്ളാർമ്മല സ്കൂളും തകർന്നു.ഈ മൈതാനത്ത്‌ കളിച്ചും പഠിച്ചും നടന്ന നിരവധി കുഞ്ഞുങ്ങളും ഓർമ്മയായി. തകർന്ന കെട്ടിടങ്ങൾക്ക്‌ മുന്നിൽ പ്രധാനാദ്ധ്യാപകൻ ഉണ്ണിമാഷ്‌ തളർന്നിരുന്ന്‌ കരഞ്ഞു. കേരളം വേദനയോടെ കണ്ട ആ കണ്ണീർ തുടക്കാനാണ്‌ മന്ത്രിമാരെത്തിയത്‌.അവർക്ക്‌ മുന്നിൽ ചൂരൽമലയുടെ സ്വന്തം വിദ്യാലയതിന്റെ സ്വപ്നങ്ങൾ അദ്ദേഹം വിവരിച്ചു.

Also Read: ‘തിരച്ചിൽ അവസാനഘട്ടത്തിൽ, പരിശീലനം ലഭിച്ചവരാണ് രക്ഷാദൗത്യത്തിലുള്ളത്’: എഡിജിപി എം ആർ അജിത്ത്കുമാർ

പരീക്ഷകൾ ക്രമീകരിക്കാനും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ക്ലാസുകൾ വൈകാതെ ആരംഭിക്കാനും നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്ക്‌ ആവശ്യമായ പിന്തുണ നൽകുമ്മതിന്‌ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപകർക്കും കുട്ടികൾക്കും ആത്മവിശ്വാസം നൽകുന്നതായിരുന്നു മന്ത്രിയുടെ വാക്കുകളെന്ന് ഉണ്ണികൃഷ്ണൻ മാഷ്‌ പറഞ്ഞു. വെള്ളാർ മല സ്കൂൾ എല്ലാവരേയും പുതിയ ജീവിതത്തിലേക്ക്‌ കൈപിടിക്കുമെന്നും അദ്ദേഹം കൈരളി ന്യൂസിനോട്‌ പറഞ്ഞു. കൂടിക്കാഴ്ചക്ക്‌ ശേഷം മന്ത്രിമാർ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർശ്ശിച്ചു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികളെയും പ്രദേശത്തുകാരെയും ആശ്വസിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News