മന്ത്രിസഭാ യോഗം ഇന്ന്, പുതിയ പൊലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവരെ തീരുമാനിക്കും

സര്‍ക്കാരിന്‍റെ  മന്ത്രിസഭാ യോഗം  ചൊവ്വാ‍ഴ്ച നടക്കും. പുതിയ  പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയും ആരൊക്കെയാണെന്ന തീരുമാനം മന്ത്രിസഭാ യോഗം തീരുമാനിക്കും. ഈ മാസത്തോടെ ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നതോടെയാണ് രണ്ട് സ്ഥാനത്തേക്കും പുതിയ ആളുകളെത്തുക.

ALSO READ: ബിസ്കറ്റ് വാങ്ങാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 70 കാരൻ അറസ്റ്റിൽ

ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പട്ടികയില്‍ ഡോ. കെ വേണു ഇടംനേടി. സംസ്ഥാന പൊലീസിന്‍റെ തലപ്പത്ത് കെ പത്മകുമാ‍ർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാളാകും എത്തുകയെന്നും വിവരമുണ്ട്.

ALSO READ: ബൈക്ക് അപകടത്തില്‍ യൂട്യൂബര്‍ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News