മുതലപ്പൊഴിയിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളിൽ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ മന്ത്രിതല യോഗം ഇന്ന്. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവരുമായി ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക.
ALSO READ: ഷാജൻ സ്കറിയക്കെതിരെ പുതിയ ഒരു കേസ് കൂടി; വ്യാജ ടെലിഫോൺ ബിൽ നിർമ്മിച്ചു
നിലവിൽ മുതലപ്പൊഴിയിലെ അപകടങ്ങൾ പഠിക്കാനും ഹാർബർ നിർമാണത്തിൽ അപാകതകൾ ഉണ്ടോ എന്നറിയാനും വിദഗ്ദ്ദ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപായിട്ടുതന്നെ ചെയ്യേണ്ട ഒരുക്കങ്ങൾ വിലയിരുത്താൻ കൂടിയാണ് യോഗം ചേരുക. പൊഴിയിൽ അടിയുന്ന മണൽ പമ്പ് ഉപയോഗിച്ച് നീക്കാനും കൂടുതൽ ലൈഫ്ഗാർഡുമാരെ വിന്യസിക്കുന്നതും ചർച്ചയാകും.
ALSO READ: പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം ഇന്ന് ബെംഗളൂരിവിൽ ആരംഭിക്കും
ദിവസങ്ങൾക്ക് മുൻപ് മുതലപ്പൊഴിയിൽ നാല് മൽസ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. അവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം അനുവദിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. മന്ത്രിതല യോഗത്തിൽ ചർച്ച ചെയ്ത തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ മുൻപാകെ സമർപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here