സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സന്തോഷ വിവരം പങ്കുവെച്ച് മന്ത്രിമാർ. മന്ത്രി വി ശിവൻകുട്ടിയും പി രാജീവും തങ്ങളുടെ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കി കുറിപ്പുകൾ പങ്കുവെച്ചു.
രണ്ടു ഗഡുകൂടി വിതരണം ചെയ്യുന്നതോടെ 4800 രൂപയാണ് വയോജനങ്ങൾക്ക് ലഭ്യമാകാൻ പോകുന്നത് എന്നും പ്രതിമാസം 1600 രൂപ പെൻഷൻ തുകയുള്ളതിൽ ഒരു ഗഡു ഇപ്പോൾ വിതരണത്തിലാണ് എന്നും മന്ത്രി പി രാജീവ് പങ്കുവെച്ചു.
62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും എന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
ജനകീയ സർക്കാർ എന്ന തലകീറ്റോടുകൂടിയാണ് മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം പോസ്റ്ററിലൂടെ പങ്കുവെച്ചത്
also read:ഛത്തീസ്ഗഡിലെ ‘ചാവേറുകൾ’ ; സികെ വിനീതിന്റെ അനുഭവകുറിപ്പ്
പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here