കുവൈറ്റിൽ പണമിടപാട് വഴിയുള്ള വാഹന കച്ചവടങ്ങൾ നിരോധനം ഏർപ്പെടുത്തി വാണിജ്യ മന്ത്രാലയം

കുവൈറ്റിൽ പണമിടപാട് വഴി വാഹന കച്ചവടങ്ങൾ നടത്തുന്നതിന് വാണിജ്യ മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. വ്യവസായ മന്ത്രി ഖലീഫ അൽ അജീലാണ് സർക്കാർ ഉത്തരവിലൂടെ ഇക്കാര്യം അറിയിച്ചത്. തീരുമാനം ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇത് പ്രകാരം വാഹന വില്പന ഇടപാടുകൾ ബാങ്കിംഗ് ചാനലുകൾ വഴി മാത്രമേ നടത്താൻ പാടുള്ളൂ.

Also read:ഉത്തൃട്ടാതി മത്സര വള്ളംക്കളി; കോയിപ്രം പള്ളിയോടവും കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കൾ

രാജ്യത്തെ കള്ളപ്പണ ഇടപാടുകൾ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി സർക്കാരുമായി ബന്ധപ്പെട്ട പണമിടപാടുകൾ പരമാവധി ഡിജിറ്റൽ സംവിധാനം വഴിയാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Also read:‘പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല’; ആഷിഖ് അബു

തീരുമാനം ലംഘിക്കുന്നവർക്ക് എതിരെ പിഴയും മറ്റു ശിക്ഷാ നടപടികളും വ്യവസ്ഥചെയ്യുന്നതാണ് പുതിയ ഉത്തരവ്. അതെ സമയം ആനവാശ്യമായോ, ഉപയോഗിക്കാൻ പാടില്ലാത്ത സ്ഥലങ്ങളിലോ വാഹനങ്ങളിലെ ഹോൺ ഉപയോഗിച്ചാൽ 25 കുവൈറ്റി ദിനാർ പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട് മെന്റിലെ ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസൻ അറിയിച്ചു. ഹോൺ ദുരുപയോഗം വ്യാപകമായതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News