ഇന്ത്യ കാനഡ ബന്ധം വഷളായതിന് ഉത്തരവാദി കനേഡിയൻ പ്രധാനമന്ത്രിയെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം . ഇന്ത്യക്കും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുമെതിരെ കാനഡ ഉന്നയിക്കുന്നത് തെളിവില്ലാത്ത ആരോപണങ്ങളാണെന്നും കാനഡ ഇതുവരെ തെളിവൊന്നും ഹാജരാക്കിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി .
ഇന്ത്യ – കാനഡ ബന്ധം വഷളായതിന് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന സമീപനം സീകരിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വൺ ഇന്ത്യ എന്നത് ഔദ്യോഗിക കനേഡിയൻ നയമാണെന്നും ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുക എന്നത് കാനഡയുടെ നിലപാടാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
കാനഡകാരെ ആക്രമിക്കുക , കാനഡയെ വിമർശിക്കുക , കാനഡ ഭരണകൂടത്തെ തുരങ്കം വെയ്ക്കുക എന്നതായിരുന്നു ഇന്ത്യ സ്വീകരിച്ച നിലപാടെന്നും ജസ്റ്റിൻ ട്രൂഡോ ചൂണ്ടിക്കാട്ടി . ഇന്ത്യ ഉത്തരവാദിത്തം ഏറ്റെടുക്കാതെ കാനഡയെ കൂടുതൽ ആക്രമിക്കുകയായിരുന്നെന്നും ഒരു നീണ്ട ചരിത്രമുള്ള സുപ്രധാന വ്യാപാര പങ്കാളിയുമായി വഴക്കിടുന്ന അവസ്ഥയിൽ ആയിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് ട്രൂഡോ വ്യക്തമാക്കി. എന്നാൽ ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം തകർന്നതിന് ഉത്തരവാദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. എന്നാൽ കാനഡ തെളിവ് ഹാജരാക്കിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി . ഖാലിസ്ഥാൻ വാദി നിജ്ജറിൻ്റെ കൊലപാതകത്തെ തുടർന്നാണ് ഇന്ത്യ – കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.നിജ്ജറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കാനഡ ആരോപിക്കുന്നു. എന്നാൽ യാതൊരു തെളിവുമില്ലാതെ കാനഡ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നെന്നാണ് ഇന്ത്യയുടെ നിലപാട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here