റഷ്യൻ സൈന്യത്തിലേക്ക് ചേർക്കപ്പെട്ട ഇന്ത്യക്കാരിൽ 12 പേർ കൊല്ലപ്പെട്ടു, 16 പേരെ കാണാതായി- വിദേശകാര്യ മന്ത്രാലയം

റഷ്യൻ പട്ടാളത്തിലേക്ക് മനുഷ്യക്കടത്തിലൂടെയും മറ്റ് ജോലികൾക്കെന്ന വ്യാജേന കൊണ്ടുപോയും ചേർക്കപ്പെട്ട ഇന്ത്യക്കാരിൽ 12 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്ക്. കൂടാതെ റഷ്യയിലെത്തിയ 16 ഇന്ത്യക്കാരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

റഷ്യയിൽ ഇത്തരത്തിൽ പട്ടാളത്തിൽ ചേർന്നവരിൽ നിന്നും 96 പേരാണ് ഇതുവരെയായും നാട്ടിൽ തിരികെയെത്തിയിട്ടുള്ളത്. ആകെ 126 പേരാണ് റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന ഇന്ത്യക്കാർ എന്നാണ് നിലവിലുള്ള കണക്ക്.

ALSO READ: നിങ്ങളെത്ര വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം മാറ്റി മറിക്കാനാകില്ല, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വസ്തുതകളെ ബിജെപി വളച്ചൊടിക്കുന്നു; അശോക് ഗെലോട്ട്

ഇതിലെ 96 പേരാണ് റഷ്യയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ALSO READ: ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നോമിനി ഇനി നിര്‍ബന്ധം; ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കി ആര്‍ബിഐ

അതേസമയം, റഷ്യൻ കൂലിപ്പട്ടാളത്തിൻ്റെ ഭാ​ഗമാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത തൃശൂർ സ്വദേശി ബിനിൽ ബാബുവിൻ്റെ മൃതദേഹം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരുക്കേറ്റ മറ്റൊരു മലയാളി ജയിൻ മോസ് ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News