ചൂടുകാലത്ത് കുടിക്കാം പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം; ഗുണങ്ങള്‍ ഏറെ

വേനല്‍ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് ചര്‍മ്മത്തെ സംരക്ഷിക്കുന്നതു പോലെ അകമേയും സംരക്ഷണം വേണം. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചൂടുകാലത്തുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

ദഹനം മെച്ചപ്പെടുത്തുാന്‍ പുതിനയില നല്ലതാണ്. ആന്റ് ഓക്സിഡന്റുകള്‍ അടങ്ങുന്നതിനാല്‍ ദഹനത്തെ വേഗത്തിലാക്കാന്‍ സഹായിക്കും. ദഹനനാളത്തെ ശുദ്ധീകരിക്കാനും സഹായിക്കും. വയറു വേദന, അസ്വസ്ഥതകള്‍ അനുഭവപ്പെടുമ്പോള്‍ പുതിന ചേര്‍ത്ത പാനീയം കുടിക്കാം.

Also Read: ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയും; ആവര്‍ത്തിച്ച് അമിത് ഷാ

ചര്‍മ്മ സംരക്ഷണത്തിന് പുതിനയില ഗുണം ചെയ്യും. പുതിനയില വെള്ളത്തില്‍ ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ആരോഗ്യകരവുമായ ചര്‍മ്മത്തിനും നല്ലതാണ്.

ജലദോഷം മാറാന്‍ പുതിനയില നല്ലതാണ്. ജലദോഷം ഉള്ളപ്പോള്‍ പുതിനയില കൊണ്ട് ആവിപിടിക്കുന്നതും പുതിനയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. കഫക്കെട്ട്, തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News