തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി; ഒരു വയസുള്ള കുട്ടിയടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം

മിനിവാന്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് ഇടിച്ചുകയറി ഒരു വയസുള്ള കുട്ടിയടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ ശങ്കരി ബൈപാസില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. സെല്‍വരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍ സഞ്ജന (1) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പളനിസ്വാമിയുടെ മകള്‍ ആര്‍ പ്രിയ (21), അറുമുഖന്റെ മകന്‍ വിക്കി എന്ന വിഗ്‌നേഷ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സേലം മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരുവയസുകാരി.

also read :സ്വര്‍ണ വിപണിയില്‍ ആശ്വാസം; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്ത് നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ശങ്കരിക്കടുത്ത് ചിന്നഗൗണ്ടനൂര്‍ ഗ്രാമത്തിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്‍ഭാഗത്ത് മിനിവാന്‍ ഇടിച്ച് കയറുകയായിരുന്നു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. വിഗ്‌നേഷനാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നു. വാഹനത്തില്‍ നിന്ന് ആളുകളെ പുറത്തെടുക്കാന്‍ ഏറെ സമയം വേണ്ടിവന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ശങ്കരി പൊലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ ശങ്കരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

also read :കേരളാ സ്റ്റോർ പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി; മന്ത്രി ജി ആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News