കേരളത്തിന് അഭിമാനമായി മലയാളി താരം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍. വയനാട് മാനന്തവാടി സ്വദേശിനി മിന്നുമണിയാണ് ടീമില്‍ ഇടം നേടിയത്. ഓള്‍ റൗണ്ടര്‍ താരമായ മിന്നു ബംഗ്ലാദേശ് പര്യടനത്തിലേക്കുള്ള 18 അംഗ ട്വന്റി ട്വന്റി ടീമിലാണ് സെലക്ഷന്‍ നേടിയത്.
Also Read: ചുവപ്പിച്ചെഴുതിയ പാട്ട് തരംഗമാകുന്നു
പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്നു മിന്നുമണി. ഐ പി എല്ലില്‍ കളിക്കുന്ന ആദ്യമലയാളി താരമായ മിന്നു ഇന്ത്യ എ ടീമിലും ഇടം നേടിയിരുന്നു. പതിനാറാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വര്‍ഷമായി കേരള ടീമുകളില്‍ സ്ഥിരാംഗമാണ്.
കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ വനിതാ താരമാണ് മിന്നു മണി.
നേട്ടത്തില്‍ ആഹ്ലാദമുണ്ടെന്ന് മിന്നു പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിമാന സന്ദര്‍ഭമാണിതെന്ന് ജോയിന്റ് സെക്രട്ടറിയും വനിതാ ടീമിന്റെ ചുമതലയുമുള്ള ബിനീഷ് കോടിയേരി പറഞ്ഞു. വനിതാ ടീം ചുമതലയുമുള്ള ബിനീഷ് കോടിയേരി പറഞ്ഞു.
ബംഗ്ലാദേശ് പര്യടനത്തില്‍ മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളാണുള്ളത്. ഇതിനൊപ്പം ഏകദിന ടീമിലേക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.ഈ മാസം ഒന്‍പതിന് മിര്‍ പൂരില്‍ ആദ്യ മത്സരം നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here