മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക്; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

Minnu Mani

ഒരു ഇടവേളയ്ക്ക് ശേഷം മിന്നു മണി തിരികെ ഇന്ത്യൻ ടീമിലേക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് തെരഞ്ഞെടുത്തത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ പടയെ നയിക്കുന്നത്. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റന്‍.

വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണിയെ കൂടാതെ ഹര്‍ലീന്‍ ഡിയോള്‍, പ്രിയ മിശ്ര, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ് എന്നിവരും ടീമില്‍ തിരിച്ചെത്തി. എന്നാൽ സ്റ്റാര്‍ ഓപണര്‍ ഷഫാലി വര്‍മ, സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍ എന്നിവർ ടീമിലില്ല. കൂടാതെ കഴിഞ്ഞ മാസം ന്യൂസിലാന്‍ഡിനെതിരെ ഏകദിന പരമ്പര നേടിയ ടീമിലെ അഞ്ച് താരങ്ങളെും ടീം ലിസ്റ്റിലില്ല.

Also read: ഫിഫ ക്ലബ് വേൾഡ് കപ്പ് ഒരുങ്ങുന്നത് ഒരു ഹൈ ടെക് ട്രോഫി..!!

ഡിസംബര്‍ അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സര ഏകദിന പരമ്പര ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് രണ്ടാം ഏകദിനവും 11ന് മൂന്നാം മത്സരവും നടക്കും. ബ്രിസ്‌ബേനിലെ അലന്‍ ബോര്‍ഡര്‍ ഫീല്‍ഡിലാണ് ആദ്യ രണ്ട് മത്സരങ്ങൾ, അവസാന മത്സരം പെര്‍ത്തിലെ ഡബ്ല്യുഎസിഎ ഗ്രൗണ്ടിലുമാണ് നടക്കുക.

Also Read: അമ്പോ! ഇടി കാണാൻ നെറ്റ്ഫ്ലിക്സ് അടിപിടി: ടൈസൺ- ജെയ്ക്ക് പോരാട്ടം കണ്ടത് ഇത്രപേർ

ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), തേജൽ ഹസബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, രാധാ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, സൈമ താക്കൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration