മണിപ്പൂർ കൂട്ടബലാത്സംഗം: പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയില്‍

മണിപ്പൂരിൽ കുകി ഗോത്രവിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ നഗ്നരാക്കി റോ‍ഡിലൂടെ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രായപൂർത്തിയാകാത്ത ആളാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. മേയ് നാലിനാണു രാജ്യത്തെ നടുക്കിയ അതിക്രൂരമായ സംഭവം മണിപ്പുരില്‍ നടന്നത്.

മകളെ പൊതുജനമധ്യത്തിൽ നഗ്നയാക്കി നടത്തിയതിനെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന ചിന്തകൾ അലട്ടുന്നതായി പെൺകുട്ടിയുടെ അമ്മ ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ‘‘അവളുടെ പിതാവിനെയും സഹോദരനെയും അക്രമികള്‍ കൊന്നു. ഇപ്പോൾ അവളെയും ക്രൂരമായ അതിക്രമത്തിനു ഇരയാക്കി. ഇനിയൊരിക്കലും തങ്ങൾക്കു ഗ്രാമത്തിലേക്കു തിരിച്ചു പോകാൻ സാധിക്കില്ല’’– യുവതിയുടെ അമ്മ അഭിമുഖത്തിൽ വിശദീകരിച്ചു.

ALSO READ: മണിപ്പൂരിൽ വീണ്ടും കൊടും ക്രൂരത, സ്വാതന്ത്ര്യസമര സേനാനിയുടെ വിധവയെ തീകൊളുത്തി കൊന്നു

അതേസമയം, ഹൃദയം നുറങ്ങുന്ന വാര്‍ത്തകളാണ് മണിപ്പൂരില്‍ നിന്ന് ഇപ്പോ‍ഴും വന്നുകൊണ്ടിരിക്കുന്നത്. എണ്‍പത് വയസ്സുള്ള വൃദ്ധയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീവെച്ച് കൊലപ്പെടുത്തി. ഇബെതോംബി എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ്. ചുരാചന്ദ് സിങിന്‍റെ പത്നിയാണ് ഇബെതോംബി.

കാക്ചിങ് ജില്ലയിലെ സെറോവു ഗ്രാമത്തില്‍ മെയ് 28ന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ക്രൂരത. വീടിനുള്ളിലായിരുന്ന വയോധികയെ പുറത്തുനിന്ന് വാതില്‍ അടച്ചുപൂട്ടി അക്രമികള്‍  തീവെയ്ക്കുകയായിരുന്നു. നിമിഷനേരംകൊണ്ട് വീടിനുമേല്‍ തീ ആളിപ്പടര്‍ന്നതായും ഇബെതോംബിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും ഇവരുടെ ചെറുമകന്‍ പ്രേംകാന്ത ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അക്രമം: ഒറ്റയാൾ സമരവുമായി കണ്ണൂരിലെ അധ്യാപിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News