അച്ഛനെ കൊല്ലാന്‍ ഷൂട്ടര്‍മാരെ ഏര്‍പ്പാടാക്കി 16കാരന്‍; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശില്‍ സ്വന്തം പിതാവിനെ കൊല്ലാന്‍ ഷൂട്ടര്‍മാരെ ഏര്‍പ്പാടാക്കി 16കാരന്‍. മൂന്ന് ഷൂട്ടര്‍മാര്‍ക്കാണ് ബിസിനസുകാരനായ മുഹമ്മദ് നയീമിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കിയത്.

ബൈക്കിലെത്തി മൂവര്‍ സംഘം 50കാരനായ നയീമിനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. യുപിയിലെ പ്രതാപ്ഗഡ് ജില്ലയിലെ പാട്ടീ പ്രദേശത്താണ് സംഭവം. ഷൂട്ടര്‍മാരായ പിയുഷ് പാല്‍, ശുഭം സോണി, പ്രിയാന്‍ശു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 16കാരന്‍ ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്.

ALSO READ:  മോസ്‌ക്കോ ഭീകരാക്രമണം; 28 മൃതശരീരങ്ങള്‍ കണ്ടെത്തിയത് ശുചിമുറിയില്‍, അക്രമികള്‍ക്ക് ഉക്രൈയ്ന്‍ സഹായം ലഭിച്ചെന്ന് റഷ്യ

സ്വന്തം അച്ഛനെ കൊല്ലാന്‍ ആറു ലക്ഷമാണ് 16കാരന്‍ കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തത്. അഡ്വാന്‍സായി ഒന്നരലക്ഷം നല്‍കുകയും ചെയ്തു. ബാക്കി തുക കൊലപാതകത്തിന് ശേഷം നല്‍കാം എന്നായിരുന്നു കരാര്‍. ആവശ്യത്തിന് പണം പിതാവ് നല്‍കാത്തതിലുള്ള ദേഷ്യം മൂലമാണ് മകന്‍ സ്വന്തം പിതാവിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്.

സ്വന്തം ആവശ്യങ്ങള്‍ക്കായി കടയില്‍ നിന്നും പണവും ആഭരണവും മോഷ്ടിക്കേണ്ടി വന്നുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. മുമ്പും പ്രതി പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് പരാജയപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ALSO READ: തീരുമാനമാകാതെ അമേഠി; കോൺഗ്രസിന്റെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ഇതേസമയം മറ്റൊരിടത്ത് മുപ്പതുകാരന്‍ പിതാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി. രാജസ്ഥാനലെ ദംഗര്‍പൂരിലാണ് സംഭവം. വഴക്കിനിടെ 60കാരനായ പിതാവിനെ തലയ്ക്കടിച്ച് കൊന്നശേഷം കുഴിച്ചുമൂടുകയായിരുന്നു. തലയോട്ടിക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് രാജേംഗ് ബാരണ്ട മരിച്ചത്. മകന്‍ ചുന്നിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാരണ്ടയുടെ മറ്റ് മൂന്നു മക്കള്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് ചുന്നിലാലിനെ ചോദ്യം ചെയ്തപ്പോഴാണ് അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകം പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News