പടിഞ്ഞാറൻ ദില്ലിയിലെ വികാസ്പുരിയിൽ അഞ്ച് നിലകളുള്ള ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം. മാർച്ച് 24-നാണ് സംഭവം. മുകളിലെ നിലയിലേക്ക് പോകാൻ ബട്ടണിൽ അമർത്തിയപ്പോൾ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ലിഫ്റ്റ് ഗ്രൗണ്ടിനും ഒന്നാം നിലയ്ക്കും ഇടയിൽ കുടുങ്ങിയപ്പോൾ കുട്ടിയുടെ നെഞ്ച് വാതിലുകൾക്കിടയിൽ ഞെരുങ്ങുകയും നെഞ്ചിൽ ആഴത്തിൽ മുറിവേൽക്കുകയുമായിരുന്നു.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു. ഫ്ലാറ്റിലെ അലക്കു ജോലിക്കാരിയുടെ മകനാണ് മരിച്ച കുട്ടി. അലക്കാനുള്ള വസ്ത്രങ്ങൾ ശേഖരിക്കാൻ ഫ്ലാറ്റിലേക്ക് എത്തിയതാണ് അമ്മ രേഖ. വസ്ത്രങ്ങളെടുത്ത് രേഖ തിരികെയെത്തിയപ്പോൾ ഭർത്താവ് രമേശിനോട് മകനെപ്പറ്റി തിരക്കി.
അപ്പോഴാണ് മകൻ തന്നെ അനുഗമിച്ചിരുന്നുവെന്ന കാര്യം രേഖ അറിഞ്ഞത്. മകൻ അനുഗമിച്ചത് അറിഞ്ഞില്ലെന്നും സ്റ്റെയർകേയ്സ് കയറിപ്പോയാണ് വസ്ത്രങ്ങൾ ശേഖരിച്ചതെന്നും രേഖ പൊലീസിനോട് പറഞ്ഞു. ഇതിനിടെയാണ് മകൻ ഫ്ലാറ്റിലേക്ക് എത്തിയതും ലിഫ്റ്റിനുള്ളിൽ കുടുങ്ങിയതുമെന്നാണ് പൊലീസിന്റെ നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here