കനല്‍ നിറഞ്ഞ കല്‍ക്കരിക്ക് മുകളില്‍ കൊച്ചുകുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; രണ്ടുപേരെ മുളക്പുക ശ്വസിപ്പിച്ചു, കണ്ണില്ലാ ക്രൂരത മധ്യപ്രദേശില്‍

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കൈകെട്ടി കനല്‍നിറഞ്ഞ കല്‍ക്കരിക്ക് മുകളില്‍ തല കീഴായി കെട്ടിതൂക്കി. മധ്യപ്രദേശിലെ മോഹ്ഗാവില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ മൂന്നൂ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പണ്ടുര്‍ണ ജില്ലയുടെ ആസ്ഥാനത്ത് നിന്നും 30 കിലോമീറ്റര്‍ അകലെയാണ് സംഭവം. വാച്ചും മറ്റ് സാധനങ്ങളും കുട്ടി മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ക്രൂരത.

ALSO READ: ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിച്ചും ഒരു ഗ്രാമം! ഞെട്ടണ്ട, ഉള്ളതു തന്നെയാണ്.. അങ്ങനെയുമുണ്ട് ഒരു ആഘോഷം.. അറിയാം ആ കഥ.!

അനധികൃതമായി തടവിലാക്കുക, കിഡ്ണാപ്പ് ചെയ്യുക, മുറിവേല്‍പ്പിക്കുക തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു കുട്ടിയെ തലകീഴായി കെട്ടിതൂക്കിയതിന് പുറമേ മറ്റ് രണ്ട് കുട്ടികളെ നിര്‍ബന്ധിച്ച് മുളക്പുക ശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: ജഴ്‌സിയില്‍ ചോര പുരളുമ്പോഴും അവര്‍ പറയുന്നു, ഞങ്ങള്‍ ലോകകപ്പ് കളിക്കും; അതിശയിപ്പിക്കും പലസ്തീന്‍ ഫുട്‌ബോള്‍ ടീമിന്റെ അതിജീവനം

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്തെത്തിയിട്ടുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും സംസ്‌കാരമുള്ള ഒരു സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News