തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച ബില്ല് കൊടുക്കുന്നതുമായി തര്‍ക്കം; 15കാരനെ കൊലപ്പെടുത്തി സുഹൃത്തുക്കള്‍

തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായതര്‍ക്കത്തില്‍ സുഹൃത്തുക്കള്‍ 15കാരനെ ദാരുണമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ഘുഗുലി ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ആക്രമണത്തില്‍ ചന്ദന്‍ എന്ന കൗമാരക്കാനാണ് കൊല്ലപ്പെട്ടത്.

Also Read : നിപ, കണ്ടെയ്ന്‍മെന്റ് സോണില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്

ചന്ദന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ നിന്നും മുട്ട കഴിച്ചതാണ് സംഭവത്തിന്റെ തുടക്കം. 115 രൂപയായിരുന്നു ഭക്ഷണത്തിന്റെ ബില്ല്. എന്നാല്‍ ഭക്ഷണത്തിന്റെ ബില്ല് കൊടുക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഗ്രാമത്തിലെ വയലില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതികള്‍ ചന്ദനെ കൊലപ്പെടുത്തുകയും ചന്ദന്റെ മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ തീരത്ത് ഒളിപ്പിക്കുകയുമായിരുന്നു. രാത്രിയായിട്ടും ചന്ദന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Also Read : ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസം

തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയാണ് ചന്ദന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും പിറ്റേന്ന് രാവിലെ ഘുഗുലി പൊലീസ് നദീ തീരത്ത് നിന്ന് ചന്ദന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News