അശ്രദ്ധമായി ഗ്ലാസ് ഉയര്‍ത്തി ഡ്രൈവര്‍; വധൂവരന്മാര്‍ക്കൊപ്പം സഞ്ചരിച്ച 9 വയസുകാരി കഴുത്ത് കുടുങ്ങി മരിച്ചു

ഡ്രൈവര്‍ അശ്രദ്ധമായി ഗ്ലാസ് ഉയര്‍ത്തിയതോടെ കഴുത്ത് കുരുങ്ങി ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ ബോജ്ജഗുഡെം ഗ്രാമത്തിലാണ് സംഭവമുണ്ടായത്. വധൂവരന്മാര്‍ക്കൊപ്പം സഞ്ചരിച്ച ബനോത്ത് ഇന്ദ്രജ എന്ന പെണ്‍കുട്ടിയാണ് കഴുത്ത് കുരുങ്ങി മരിച്ചത്.

തിങ്കളാഴ്ച നടന്ന സംഭവം ചൊവ്വാഴ്ചയാണ് പുറത്തറിയുന്നത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധുവരന്മാരെയും കൊണ്ടുള്ള കാര്‍ വേദിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ വരന്റെ ബന്ധുവായ പെണ്‍കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. പിന്‍സീറ്റിലിരുന്ന് പാട്ടുപാടി കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല വെളിയിലായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ പവര്‍ വിന്‍ഡോ സ്വിച്ച് അമര്‍ത്തി. ഇതോടെ പെണ്‍കുട്ടിയുടെ കഴുത്ത് ഗ്ലാസിനിടയില്‍ കുടുങ്ങുകയും ശ്വാസം കിട്ടാതെ കുട്ടി മരിക്കുകയുമായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ബനോത്ത് വെങ്കിടേശ്വരലു നല്‍കിയ പരാതിയില്‍ കാര്‍ ഡ്രൈവര്‍ ശേഖറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News