സ്‌കൂളിൽ വൈദ്യപരിശോധന; പതിനഞ്ചുകാരി ഗർഭിണിയെന്ന് കണ്ടെത്തി, കാമുകനെതിരെ കേസ്; സംഭവം ഗോവയിൽ

സ്‌കൂളിലെ വൈദ്യപരിശോധനയ്ക്കിടയിൽ പതിനഞ്ചുകാരി എട്ടുമാസം ഗർഭിണിയെന്ന് കണ്ടെത്തി. ഗോവയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കാമുകനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. ഇവരുടെ ബന്ധം തുടങ്ങുമ്പോൾ ആൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ കാമുകന് 18 വയസ്സ് തികഞ്ഞതായി പൊലീസ് പറഞ്ഞു.

ALSO READ: ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി; നാലുപേര്‍ പിടിയില്‍

പെൺകുട്ടിയും ആൺകുട്ടിയും സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ നിന്നുള്ളവരാണ്. ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന ഇവർ വോളിബോൾ കളിക്കുന്നതിനിടെയാണ് സുഹൃത്തുക്കളാകുന്നത്. ഗെയിമിന് ശേഷം ഇരുവരും ജനറേറ്റർ റൂമിൽ സ്വാകാര്യനിമിഷങ്ങൾ പങ്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ALSO READ: ‘ജനഹിതം മനസിലാക്കാൻ കൈരളി എപ്പോഴും സർക്കാരിനൊപ്പം’; കൈരളി ന്യൂസിന് മന്ത്രി കെ രാജന്റെ അഭിനന്ദനം

സ്‌കൂളിൽ മെഡിക്കൽ ക്യാമ്പ് നടക്കുന്നതിനിടയിൽ പെൺകുട്ടിയുടെ ഗർഭാവസ്ഥ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അധ്യാപിക പെൺകുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് ബോസ്യൂട്ട് സിൽവ പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ പെൺകുട്ടി എട്ടുമാസം ഗർഭിണിയാണെന്നും അടുത്ത മാസം പ്രസവിക്കുമെന്നും ഡോക്ടർ അറിയിച്ചു. ഇരുവരും അടുപ്പത്തിലാകുമ്പോൾ ആൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല. അതുകൊണ്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സായതിനാൽ ശിശുഭവനിൽ പാർപ്പിക്കാൻ കഴിയാത്തതിനാൽ പിതാവിനൊപ്പം വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News