അസമില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി; അവശനിലയിലായ പെൺകുട്ടി ആശുപത്രിയിൽ

pocso case in tripura

അസമില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. നഗോവന്‍ ജില്ലയിലെ ധിംഗ് മേഖലയിലാണ് സംഭവം. റോഡില്‍ അവശനിലയിലായിരുന്ന കുട്ടിയെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Also Read; ഹേമ കമ്മിറ്റി റിപ്പോർട്ട് ; സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംഭവം നടുക്കുന്നതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് അസം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തു.

A minor girl brutally raped in Assam

#crime #assam #pocso #crimenews

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News