ഓടിക്കൊണ്ടിരുന്ന ആംബുലൻസിനുള്ളിൽ 16-കാരി ക്രൂര ബലാത്സംഗത്തിനിരയായി; സംഭവം മധ്യപ്രദേശിൽ

Crime

മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ പതിനാറുകാരിക്ക് നേരെ ക്രൂര ബലാത്സംഗം. രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നത്. ജില്ലാ ആസ്ഥാനമായ മൗഗഞ്ചിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഹനുമാന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നവംബർ 25 നാണ് സംഭാവമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

രണ്ട് പേർ തന്നെ തട്ടിക്കൊണ്ടുപോയി ജനനി എക്‌സ്‌പ്രസ് ആംബുലൻസിൽ കയറ്റി അവിടെ വച്ച് കൂട്ടബലാത്സംഗം ചെയ്തതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. ‘108- ആംബുലൻസ്’ എന്നും ഇതിനെ വിളിക്കുന്നു. ജനനി എക്സ്പ്രസ് ആംബുലൻസ് മധ്യപ്രദേശിലെ ഗ്രാമപ്രദേശങ്ങളിലെ ഗർഭിണികൾ, രോഗികളായ ശിശുക്കൾ, ബിപിഎൽ കുടുംബങ്ങൾ എന്നിവർക്ക് അടിയന്തര ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി പിപിപി മാതൃകയിൽ സംസ്ഥാന സർക്കാർ പ്രവർത്തിപ്പിച്ച് വരികയാണ്.

പ്രതികളായ വീരേന്ദ്ര ചതുർവേദി (ആംബുലൻസ് ഡ്രൈവർ), ഇയാളുടെ സുഹൃത്ത് രാജേഷ് കേവത് എന്നിവരെ ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവം നടന്നതായി പറയപ്പെടുന്ന ഹനുമാന തഹ്‌സിലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മൗഗഞ്ച് ജില്ലയിലെ നായ്ഗർഹി തഹസിൽക്കാരാണ് പ്രതികൾ.

താൻ കൂട്ടബലാത്സംഗത്തിനിരയായെന്ന് ആരോപിച്ച് നവംബർ 25 ന് പെൺകുട്ടി എഫ്ഐആർ ഫയൽ ചെയ്തു. മെഡിക്കൽ പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചു. പിന്നാലെ തിരച്ചിൽ ആരംഭിച്ചു. രണ്ട് പ്രതികളെയും ബുധനാഴ്ച നഗരിയിൽ നിന്ന് അറസ്റ്റ് ചെയ്തതായി മൗഗഞ്ച് പൊലീസ് സൂപ്രണ്ട് (എസ്പി) സർന താക്കൂർ പറഞ്ഞു.

ഒക്‌ടോബർ 21 ന് സമീപപ്രദേശമായ രേവ ജില്ലയിൽ നവവധുവായ സ്ത്രീയെ ഒരു സംഘം ആളുകൾ കൂട്ടബലാത്സംഗം ചെയ്‌ത് ഒരു മാസത്തിന് ശേഷമാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പീഡനത്തിന് ഇരയായ യുവതി ഭർത്താവിനൊപ്പം ഗുർഹ് പട്ടണത്തിൽ വിനോദയാത്രയ്‌ക്ക് പോയതായിരുന്നു. അവിടെവെച്ചായിരുന്നു ബലാത്സംഗം ചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News