15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്തത്.
പീഡന വിവരം പുറത്തറിഞ്ഞുവെന്ന ഭയത്താല്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
പ്രതികളുടെ ബന്ധുക്കള്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കവേ വിഷയം പുറത്തറിഞ്ഞെന്ന ഭയത്താലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് ശ്രുത് കീര്‍ത്തി സോംവന്‍ഷി പറഞ്ഞു.
പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വേണ്ടി പ്രതികള്‍ ദൃശ്യങ്ങള്‍ എടുത്തിരുന്നുവെന്നാണ് സൂചന. അതിനാലാണ് പരാതി നല്‍കാന്‍ ഭയന്നതെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ വെങ്കി പറഞ്ഞു.
Also Read ; രാജ്യത്തെ തന്നെ ഏറ്റവും വലിയ മാഫിയ സംഘടനയുമായി ബന്ധം; ഇറ്റലിയിൽ 57 വയസ്സുള്ള കന്യാസ്ത്രീ അറസ്റ്റിൽ
‘കേസ് പരസ്പരം ഒത്തുതീര്‍പ്പാക്കാന്‍ പ്രതികളുടെ വീട്ടിലേക്ക് പെണ്‍കുട്ടിയുടെ പിതാവ് സഹോദരനെ അയച്ചതിന് ശേഷം വ്യാഴാഴ്ച രാത്രി പെണ്‍കുട്ടി അവളുടെ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തെക്കുറിച്ച് ആളുകള്‍ അറിഞ്ഞാല്‍ പെണ്‍കുട്ടിയുടെ അഭിമാനത്തിന് കോട്ടം വരുമെന്ന് കുട്ടിയുടെ കുടുംബം ഭയപ്പെട്ടു. പെണ്‍കുട്ടിയുടെ വീട്ടില്‍ ഒരു സന്ദര്‍ശക എത്തുകയും അവളുടെ പിതാവ് അവളുടെ സഹോദരനെ രണ്ട് പ്രതികളുടെയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവം പരസ്യമായതായി കരുതിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. പിന്നീട് അമ്മയോട് സംഭവം പറഞ്ഞു. അവളുടെ അമ്മ വ്യാഴാഴ്ച അച്ഛനോട് പറഞ്ഞു, ‘വെങ്കി പറഞ്ഞു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here