അച്ഛനും അമ്മയും തന്നെക്കാള്‍ ഇളയ സഹോദരനെ കൂടുതല്‍ സ്നേഹിക്കുന്നെന്ന് കരുതി പന്ത്രണ്ട് വയസുകാരനായ സഹോദരനെ പതിനഞ്ചുകാരി ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സഹോദരന്റെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടിക്ക് നല്‍കാതിരുന്നതും സഹോദരിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചു.
ഹരിയാനയിലെ ഭല്ലഭ്ഗഡിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിക്കുന്ന ഇരുവരും വേനല്‍ അവധിക്കാലം ചെലവഴിക്കാനാണ് അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ 15കാരി കുറ്റം സമ്മതിച്ചു
രക്ഷിതാക്കള്‍ നല്‍കിയ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ പെണ്‍കുട്ടി ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും സഹോദരന്‍ അത് നല്‍കിയില്ല. തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ പെണ്‍കുട്ടി സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍, ബെഡ് ഷീറ്റിനടിയില്‍ മകന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബെഡ്ഷീറ്റ് മാറ്റി നോക്കിയപ്പോള്‍ മകനെ കഴുത്ത് ഞെരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് അമ്മ പറഞ്ഞു. മാതാപിതാക്കള്‍ തന്നേക്കാള്‍ കൂടുതല്‍ സഹോദരനെയാണ് ഇഷ്ടപ്പെടുന്നതെന്ന് പെണ്‍കുട്ടി വിശ്വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here