പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 50 വർഷം കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്ന് ലക്ഷത്തോളം രൂപ പിഴയും. തൃശൂർ അതിവേഗ പോക്‌സോ കോടതിയുടേതാണ് ശിക്ഷ.
വലക്കാവ് മണ്ണൂർ ഇമ്മട്ടി വീട്ടിൽ എബിനാണ് (24) പ്രതി. പിഴ അടയ്ക്കാതിരുന്നാൽ മൂന്ന് വർഷവും രണ്ടുമാസവും കൂടി അധിക തടവ് അനുഭവിക്കണം.

ALSO READ: രാജസ്ഥാനിൽ ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞ 24കാരിയെ ബലാത്സംഗം ചെയ്തു; പ്രതി കസ്റ്റഡിയിൽ

2020 ജനുവരി മുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. 2021 ഏപ്രിൽ മുതൽ അടുത്ത വർഷം സെപ്തംബർ വരെ അതിജീവിതയുടെ വീട്ടിൽ വന്ന് പീഡിപ്പിക്കുകയും ചെയ്തു. പ്രോസികൃൂഷൻ ഭാഗത്തുനിന്നും 32 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കി.

ALSO READ: രാജസ്ഥാനിൽ ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞ 24കാരിയെ ബലാത്സംഗം ചെയ്തു; പ്രതി കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News