ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി നെടുങ്കണ്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച യുവാവും സഹായം ചെയ്ത് നൽകിയ സുഹൃത്തുക്കളും പിടിയിൽ. പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ആഷിഖ്, സഹായിച്ച സുഹൃത്ത് അനേഷ് പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്തുമാണ് നെടുങ്കണ്ടം പൊലീസിൻ്റെ പിടിയിലായത്.

Also Read: കൊല്ലത്ത് മകൻ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു

പെൺകുട്ടിയുടെ ആൺസുഹൃത്ത് ആഷിക്കും ഇയാളുടെ സുഹൃത്ത് അനേഷും പ്രായപൂർത്തിയാകാത്ത ആളും ചേർന്ന് മദ്യപിച്ചു. തുടർന്ന് പെൺകുട്ടിയെ ഇവിടേക്ക് വിളിച്ചുവരുത്തി. പെൺകുട്ടിക്കും ഇവർ കൂടിയ അളവിൽ മദ്യം നൽകി. ഇതിനുശേഷം പ്രായപൂർത്തിയാകാത്ത ആളും അനേഷും വീട്ടിലേക്ക് മടങ്ങി. സുഹൃത്തുക്കൾ പോയതിനുശേഷം ആഷിഖ് ബോധരഹിതയായി കിടന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയും ചെയ്തു.

Also Read: വിദ്യാർത്ഥികളെ കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കിച്ച് അധ്യാപകർ; സംഭവം കർണാടകയിൽ

ഏറെ വൈകിട്ടും പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തി. വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളിൽ സഹോദരി തിരിച്ചു വിളിച്ചു. ഫോൺ എടുത്ത ആഷിക്കിന്റെ മറ്റൊരു സുഹൃത്ത് പെൺകുട്ടി ആഷിഖിനൊപ്പം ഉണ്ടാകും എന്ന് പറഞ്ഞു. ഇതിനുശേഷം ഫോൺ കട്ട് ചെയ്ത് ഈ സുഹൃത്ത് ആഷിഖിനെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴാണ് പെൺകുട്ടി അമിതമായി മദ്യം കഴിച്ചെന്നും ബോധരഹിതയായി കിടക്കുകയാണ് എന്നും ആഷിഖ് സുഹൃത്തിനോട് വെളിപ്പെടുത്തിയത്. സഹായത്തിന് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇയാൾ മറ്റൊരു സുഹൃത്തിനെയും കൂട്ടി പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഇരുത്തി വീടിനു മുന്നിലെത്തിച്ച് വീട്ടുകാരെ വിവരമറിയിച്ച ശേഷം മടങ്ങിപ്പോയി. തുടർന്ന് വീട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടുകാർ നെടുങ്കണ്ടം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത് തുടർന്ന് നെടുങ്കണ്ടം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News